Latest NewsKerala

ദേശീയ പതാകയും പാര്‍ട്ടി പതാകയും ഒരേ കൊടിമരത്തില്‍ ഉയർത്തി: സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേരൂര്‍ക്കട: ദേശീയ പതാകയും പാര്‍ട്ടി പതാകയും ഒരേ കൊടിമരത്തില്‍ ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രവി, കുട്ടന്‍ എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡണ്ട് സുമി ബാലു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മണ്ണാന്മൂലയിലെ വിവേകാനന്ദപുരം ബ്രാഞ്ച് കമ്മിറ്റിയാണ് സ്വാതന്ത്ര്യദിനത്തില്‍ കൊടിമരത്തില്‍ പാര്‍ട്ടി പതാകയ്‌ക്കൊപ്പം ദേശീയ പതാകയും ഉയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button