KeralaLatest News

ചമ്പാട്ട് ചന്ദ്രൻ കൊലക്കേസ്: എട്ട് ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു

കണ്ണൂർ: സിപിഎം പ്രവർത്തകനായ ചമ്പാട്ട് ചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. പന്ന്യന്നൂർ സ്വദേശികളായ എട്ട് ബിജെപി പ്രവർത്തകരെയാണ് വെറുതെ വിട്ടത്. 2009 മാർച്ച്‌ 12 നാണ് ചന്ദ്രനെ വീട്ടിൽ കയറി വെട്ടികൊന്നത്. തുടർന്ന് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഇവരെയാണ് ഇപ്പോൾ കോടതി വെറുതെ വിട്ടത്.

പന്ന്യന്നൂർ സ്വദേശികളും ബി.ജെ.പി. പ്രവർത്തകരുമായ ഒടക്കാത്ത് സന്തോഷ് (43), മുണ്ടോൾ വീട്ടിൽ കുട്ടൻ എന്ന അജയൻ (50) നാലു പുരക്കൽ എൻ.പി.ശ്രീജേഷ് (42), വി.സി.സന്തോഷ് (43), കെ.പി. ബിജേഷ്(40), കെ.കെ. സജീവൻ (45), മൊട്ടമ്മൽ എം. ഷാജി(52), പുത്തൻ പുരയിൽ ദിലീപ് കുമാർ (53), പി.പി മന്മദൻ (48) എന്നിവരാണ് കേസിലെ പ്രതിചേർക്കപ്പെട്ടവർ.

ഇവരിൽ വി.സി.സന്തോഷ് വിചാരണ വേളയിൽ മരിച്ചു. 2009 മാർച്ച് 12 ന് രാത്രി ഏഴേകാൽ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button