ഹെൽസിങ്കി: പാർട്ടിയിൽ ആഘോഷിച്ചു തിമിർക്കുന്ന ഫിൻലാൻഡ് പ്രധാനമന്ത്രിയുടെ വീഡിയോ വൻ വിവാദമാകുന്നു. സുഹൃത്തുക്കളോടൊപ്പം പാർട്ടി നടത്തുന്ന ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അതേസമയം, സന്ന മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടാകുമെന്നും, അവരെ ഡ്രഗ് ടെസ്റ്റിന് വിധേയയാക്കണമെന്നും പ്രതിപക്ഷ പാർട്ടി ആരോപിച്ചു. ഒരു പ്രധാനമന്ത്രിക്ക് അനുയോജ്യമായ പെരുമാറ്റമല്ല സന്നയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, താൻ മയക്കുമരുന്നല്ല, മദ്യം മാത്രമാണ് ഉപയോഗിച്ചതെന്നും, നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നുമാണ് സന്ന വെളിപ്പെടുത്തുന്നത്.
Also read: നടേശ പഞ്ചരത്ന സ്തോത്രം
നിരവധി പാർട്ടികളിൽ പങ്കെടുത്തു നടക്കുന്നതിനും പണം ധൂർത്തടിക്കുന്നതിനും മുൻപും പഴികേട്ട പ്രധാനമന്ത്രിയാണ് സന്ന. 36 വയസുള്ള ഇവർ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ്. ചെയ്തതെല്ലാം നിയമപരമായി ശരിയാണെന്നും, അതുകൊണ്ടു തന്നെ, തന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും വരുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എന്നുമാണ് സന്നയുടെ നിലപാട്.
Post Your Comments