ന്യൂഡല്‍ഹി: ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസ് എടുക്കാത്തതിൽ വീണ്ടും പരാതിയുമായി അഭിഭാഷകൻ രംഗത്ത്. സുപ്രീംകോടതി അഭിഭാഷകൻ ജി.എസ് മണിയാണ് ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഡി.സി.പിക്ക് പരാതി നൽകിയത്.
ഡല്‍ഹി തിലക്മാർഗ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ജലീലിനെതിരെ എഫ്.ഐ.ആർ ഇട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.
‘പാക്കധീന കശ്മീരെ’ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ’ ആസാദ് കശ്മീരെ’ന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.
എന്നാല്‍, വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കിയിരുന്നു. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ.ടി ജലീലിന്‍റെ വിശദീകരണം.
Post Your Comments