KottayamNattuvarthaLatest NewsKeralaNews

സ്വ​​കാ​​ര്യ ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് അപകടം : ദമ്പതി​​ക​​ൾ​​ക്ക് ഗു​​രു​​ത​​ര പ​​രി​​ക്ക്

വൈ​​ക്കം കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം കൂ​​വ​​ക്കാ​​ട്ടി​​ൽ മു​​ഹ​​മ്മ​​ദ് (31), ഭാ​​ര്യ ലൂ​​ബീ​​ബ (28) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്

ക​​ടു​​ത്തു​​രു​​ത്തി: സ്വ​​കാ​​ര്യ ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചുണ്ടായ അപകടത്തിൽ ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ ദമ്പ​​തി​​ക​​ൾ​​ക്ക് ഗു​​രു​​ത​​ര പ​​രി​​ക്കേറ്റു. വൈ​​ക്കം കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം കൂ​​വ​​ക്കാ​​ട്ടി​​ൽ മു​​ഹ​​മ്മ​​ദ് (31), ഭാ​​ര്യ ലൂ​​ബീ​​ബ (28) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു ര​​ണ്ടോ​​ടെ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് – ക​​ടു​​ത്തു​​രു​​ത്തി റോ​​ഡി​​ൽ ആ​​പ്പാം​​ഞ്ചി​​റ വ​​ള​​വി​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം നടന്നത്. മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തെ മ​​റി​​ക​​ട​​ന്നു​​വ​​ന്ന സ്വ​​കാ​​ര്യ ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് ബ​​സ് എ​​തി​​ർ​​ദി​​ശ​​യി​​ൽ വ​​രി​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്കി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ബൈ​​ക്ക് ബ​​സി​​ന​​ടി​​യി​​ല​​ക​​പ്പെ​​ടുകയായിരുന്നു.

Read Also : ബി​​​​യ​​​​ർപാ​​​​ർ​​​​ല​​​​റി​​​​ലെ യു​​​​വ​​​​തി​​​​യോ​​​​ടു മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി:യുവാവ്പിടിയിൽ

റോ​​ഡി​​ൽ തെ​​റി​​ച്ചു വീ​​ണ ഇ​​രു​​വ​​രെ​​യും ഓ​​ടി​​യെ​​ത്തി​​യ നാ​​ട്ടു​​കാ​​ർ മു​​ട്ടു​​ചി​​റ എ​​ച്ച്ജി​​എം ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് തെ​​ള്ള​​ക​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കും മാ​​റ്റി. എ​​റ​​ണാ​​കു​​ള​​ത്തു ​​നി​​ന്നും കോ​​ട്ട​​യ​​ത്തി​​നു പോ​​വു​​ക​​യാ​​യി​​രു​​ന്ന എം ​​ആ​ൻ​ഡ് എം ​​ബ​​സാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കി​​യ​​ത്.

അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ർ​​ന്ന്, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് – ക​​ടു​​ത്തു​​രു​​ത്തി റൂ​​ട്ടി​​ൽ അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. ക​​ടു​​ത്തു​​രു​​ത്തി എ​​സ്ഐ ബി​​ബി​​ൻ ച​​ന്ദ്ര​​ൻ, എ​​എ​​സ്ഐ​​മാ​​രാ​​യ പി.​​എ​​സ്. ബാ​​ബു, റ​​ജി​​മോ​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്ഥ​​ല​​ത്തെ​​ത്തി​​യ പൊ​​ലീ​​സ് സം​​ഘ​​മാ​​ണ് ഗ​​താ​​ഗ​​തം പു​​നഃ​സ്ഥാ​​പി​​ച്ച​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button