തൃപ്പൂണിത്തുറ: യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി വിചാരണ നടത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാം പ്രതി അറസ്റ്റിൽ. നിരവധി വധശ്രമക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ എരൂര്‍ പെയിന്തറ കോളനിയില്‍ പെരുനിലത്ത് മണിക്കുട്ടനെ (ശരണന്-31) യാണ് പൊലീസ് പിടികൂടിയത്.
Read Also : ‘രോഹിംഗ്യൻ അഭയാർത്ഥികൾ രാജ്യത്തിന് ആപത്താണ്’: ബിജെപി ഔദ്യോഗിക വക്താവ്
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ മുന്‍ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ പ്രതിയുടെ മുന്‍ സുഹൃത്തായ ചെങ്ങമനാട് വലിയവളപ്പില്‍ ധനേഷ് എന്നയാളെ ഫോണില്‍ വിളിച്ചുവരുത്തി പാമ്പാടിഞ്ഞാഴം കോളനിക്ക് സമീപം ഗുഡ്സ് റെയിലില്‍ സംഘം ചേർന്ന് വിചാരണ നടത്തി ആക്രമിച്ചെന്നാണ് കേസ്. നാലു പേരടങ്ങിയ സംഘത്തിലെ മൂന്നു പേരെ ആദ്യം പിടികൂടിയിരുന്നു.
ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
Post Your Comments