Latest NewsNewsBusiness

നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ തോതിൽ നേട്ടം കൈവരിച്ചു

തിരിച്ചടികൾക്കൊടുവിൽ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. രാവിലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് സൂചികകൾ ഉയരുകയായിരുന്നു. സെൻസെക്സ് 38 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,298 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 12.25 പോയിന്റ് നേട്ടത്തിൽ 17,956 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ തോതിൽ നേട്ടം കൈവരിച്ചു.

ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, അൾട്രാടെക് സിമന്റ്സ്, ഭാരതി എയർടെൽ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ ഓഹരികൾ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ടിസിഎസ്, ആക്സിസ് ബാങ്ക്, ടൈറ്റൻ, വിപ്രോ, ഇൻഫോസിസ്, ഡോ. റെഡ്ഡീസ് ലബോറട്ടറി എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: കുതിച്ചുയർന്ന് ഒന്നാമനായി റിലയൻസ് ജിയോ, വരിക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button