ബീജിംഗ്: തായ്‌വാന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിച്ചാൽ അതിന്റെ ഫലം ഭീകരമായ യുദ്ധമായിരിക്കുമെന്ന് മുന്നറിയിപ്പു നൽകി ചൈന. യുഎസ് ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കാണ് ചൈന മുന്നറിയിപ്പ് നൽകിയത്.
തായ്‌വാൻ അതിശക്തമായ ചൈനീസ് വിരുദ്ധ നിലപാടുകൾ എടുത്തു തുടങ്ങിയതോടെയാണ് ചൈന പശ്ചാത്യ രാജ്യങ്ങൾക്കെതിരെ നയതന്ത്ര സമ്മർദ്ദം ചെലുത്താൻ ആരംഭിച്ചത്. ‘തായ്‌വാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടനും യുഎസും കൂട്ടുനിൽക്കരുത്. തായ്‌വാന്റെ ഭരണകാര്യങ്ങളിൽ രണ്ട് രാഷ്ട്രങ്ങളുടെയും ഇടപെടൽ യുദ്ധത്തെ വിളിച്ചുവരുത്തും. ഇക്കാര്യത്തിൽ, ബ്രിട്ടൻ അമേരിക്കയുടെ പാത പിന്തുടരരുത്’, ബ്രിട്ടനിലെ ചൈനീസ് സ്ഥാനപതി ചെങ് സെഗ്വാങ്ങ് വ്യക്തമാക്കി.
Also read: മ്യാൻമറും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നു: ഉപരോധങ്ങൾ ഓരോന്നായി പൊളിയുമ്പോൾ
ബ്രിട്ടനുമായുള്ള ചൈനയുടെ നയതന്ത്രബന്ധം അല്ലെങ്കിൽ തന്നെ പിളർപ്പിന്റെ വക്കിലാണ്. ഈ ഒരു അവസരത്തിൽ, അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് സംഘർഷമുണ്ടാക്കരുതെന്ന് ചെങ് ആവശ്യപ്പെട്ടു. തായ്‌വാനെ കരുവാക്കി അമേരിക്ക വർഷങ്ങളായി കളിക്കുകയാണ്. ചൈനയ്ക്കെതിരെ യുദ്ധം ചെയ്യാനായി തായ്‌വാൻ സർക്കാരിന് അമേരിക്ക വർഷങ്ങളായി ആയുധങ്ങൾ നൽകിവരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments