‘മദർ ഹീറോയിൻ’ പദ്ധതിയുമായി റഷ്യ. 10 കുട്ടികളുള്ള അമ്മമാർക്ക് സമ്മാനം നൽകുന്ന ജോസഫ് സ്റ്റാലിൻ സൃഷ്ടിച്ച അവാർഡ് തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. ജനനനിരക്ക് കുറയുന്നത് തടയാൻ കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്ക് പാരിതോഷികം നൽകാമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
പത്ത് കുട്ടികൾക്ക് ജന്മം നൽകുന്നവർക്ക് ഒരു മില്യൺ റഷ്യൻ റൂബിൾസ് നൽകാനാണ് തീരുമാനം. ഇത് ഏകദേശം 13 ലക്ഷം ഇന്ത്യൻ രൂപയാണ്. മറ്റ് ഒമ്പത് കുട്ടികളും ജീവിച്ചിരിപ്പുണ്ടെങ്കിൽ മാത്രമേ അവർക്ക് പണം ലഭിക്കൂ. എന്നാൽ, തീവ്രവാദ പ്രവർത്തനങ്ങളിലോ സായുധ പോരാട്ടത്തിലോ കൊല്ലപ്പെട്ടവർ ഉണ്ടെങ്കിൽ അതും പരിഗണിക്കും. ‘മദർ ഹീറോയിൻ’ പട്ടം നേടുന്നവർക്ക് റഷ്യൻ പതാക കൊണ്ട് അലങ്കരിച്ച സ്വർണ്ണ മെഡലുകളും ലഭിക്കും. ഹീറോ ഓഫ് ലേബർ, ഹീറോ ഓഫ് റഷ്യ തുടങ്ങിയ സ്റ്റേറ്റ് ഓർഡറുകൾക്ക് സമാനമായ അന്തസ്സ് ഈ പുരസ്കാരത്തിനുണ്ട്. 2022-ൽ ജനനനിരക്ക് 400,000 കുറഞ്ഞ് 145.1 ദശലക്ഷത്തിലെത്തി. അടുത്ത കാലത്തായി റഷ്യ നേരിട്ട ഏറ്റവും വലിയ കുറവ് ജനനനിരക്ക് ആയിരുന്നു ഇത്.
റഷ്യയിലെ സ്ത്രീകളെ കൂടുതൽ കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുടിൻ സോവിയറ്റ് കാലഘട്ടത്തിലെ പുരസ്കാരം തിരികെ കൊണ്ടുവന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് രാജ്യം കനത്ത നാശനഷ്ടങ്ങൾ നേരിട്ടതിന് ശേഷം 1944-ൽ ജോസഫ് സ്റ്റാലിന്റെ കീഴിൽ ‘മദർ ഹീറോയിൻ’ എന്ന ഓണററി പദവി സ്ഥാപിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഉക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ ആദ്യമായി ഈ പുരസ്കാരം നടപ്പിലാക്കി. 400,000-ലധികം പൗരന്മാർക്ക് ഈ ഓണററി പദവി ലഭിച്ചു. എന്നാൽ 1991-ൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം അത് റദ്ദാക്കപ്പെട്ടു.
Post Your Comments