KeralaLatest NewsNews

വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് 

തിരുവനന്തപുരം: ഇത്തവണ ഓണം വിപുലമായ പരിപാടികളോടെ കൊണ്ടാടുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറ് മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

‘കോവിഡ് മനുഷ്യരെ വേര്‍പെടുത്തി, എന്നാൽ ഓണം മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്. രണ്ട് വര്‍ഷത്തിലേറെയായി നാം കോവിഡ് ദുരിതം അനുഭവിക്കുന്നു. എന്നാല്‍, ഇത്തവണ അതെല്ലാം മറന്ന് എല്ലായിടത്തും മാതൃകാപരമായി ഓണാഘോഷ പരിപാടികൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍’- മന്ത്രി പറഞ്ഞു.

മ്യൂസിയത്തിനു സമീപമുള്ള വകുപ്പ് ആസ്ഥാനത്താണ് ഫെസ്റ്റിവല്‍ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വാരാഘോഷത്തില്‍ മുപ്പത് കേന്ദ്രങ്ങളിലായി പതിനായിരത്തോളം കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടികളുടെ നടത്തിപ്പിനായി എം.എല്‍.എമാര്‍ ചെയര്‍മാൻമാരായും വിനോദ സഞ്ചാര വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരായും ഉള്ള കമ്മിറ്റികള്‍ രൂപീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഐ.ബി സതീഷ് എം.എല്‍.എ സ്വാഗതവും, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ് നന്ദിയും പറഞ്ഞു.

ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു, വി.കെ പ്രശാന്ത് എം.എൽ.എ എന്നിവര്‍ ഫെസ്റ്റിവല്‍ ഓഫീസ് സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button