Latest NewsNewsSports

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ ഇതുവരെ

മുംബൈ: 1983 മുതൽ ആരംഭിച്ചതാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡൽ തിളക്കം. 2019ല്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു സ്വര്‍ണം നേടിയതാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം. സിന്ധു രണ്ട് വെള്ളിയും (2017, 2018), രണ്ട് വെങ്കലവും (2013, 2014) ഉൾപ്പെടെ ആകെ അഞ്ച് മെഡൽ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയിട്ടുണ്ട്.

ലോക ബാഡ്മിന്റണിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന അത്യപൂര്‍വ നേട്ടം ഇരുപത്തെട്ടുകാരനായ കിഡംബി ശ്രീകാന്തിന്റെ പേരിലാണ്. 2021 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ സിംഗപ്പൂര്‍ താരമായ ലോ കീന്‍ യുവിനോട് 43 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21 – 15, 22 – 20ന് ശ്രീകാന്ത് തോൽവി സമ്മതിച്ചു.

2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി, 2016 സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം, 2014 ചൈന ഓപ്പണ്‍, 2015 ഇന്ത്യ ഓപ്പണ്‍, 2017 ഇന്തോനേഷ്യ ഓപ്പണ്‍, 2017 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2017 ഡെന്മാര്‍ക്ക് ഓപ്പണ്‍, 2017 ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടങ്ങളില്‍ സ്വര്‍ണം സ്വന്തമാക്കിയ ചരിത്രവും ശ്രീകാന്തിനുണ്ട്. 1983ല്‍ പ്രകാശ് പദുക്കോണിലൂടെയാണ് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. അന്ന് പ്രകാശ് പദുക്കോണ്‍ വെങ്കലം നേടി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ സിന്ധു ഇല്ലാതെയാണ് ഇത്തവണത്തെ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന് കൊടിയേറുന്നത്. എങ്കിലും, ഒരുപിടി മികച്ച താരങ്ങളുള്ള ഇന്ത്യൻ നിരയിൽ നിന്നും മികച്ച വിജയത്തോടെ മെഡൽ നേടുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

Read Also:- ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!

ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ ഇതുവരെ

1983. പ്രകാശ് പദുക്കോണ്‍, പുരുഷ സിംഗിൾസ്, വെങ്കലം
2011. ജ്വാല ഗുട്ട അശ്വിനി പൊന്നപ്പ, വനിതാ ഡബിൾസ്, വെങ്കലം
2013. പി.വി. സിന്ധു, വനിതാ സിംഗിൾസ്, വെങ്കലം
2014. പി.വി. സിന്ധു, വനിതാ സിംഗിൾസ്, വെങ്കലം
2015. സൈന നെഹ്‌വാൾ, വനിതാ സിംഗിൾസ്, വെള്ളി
2017. പി.വി. സിന്ധു, വനിതാ സിംഗിൾസ്, വെള്ളി
2018. പി.വി. സിന്ധു, വനിതാ സിംഗിൾസ്, വെള്ളി
2019. പി.വി. സിന്ധു, വനിതാ സിംഗിൾസ്, സ്വർണം
2019. സായ് പ്രണീത്, പുരുഷ സിംഗിൾസ്, വെങ്കലം
2021. ലക്ഷ്യ സെൻ, പുരുഷ സിംഗിൾസ്, വെങ്കലം
2021. കിഡംബി ശ്രീകാന്ത്, പുരുഷ സിംഗിൾസ്, വെള്ളി

2022. ?

shortlink

Related Articles

Post Your Comments

Related Articles


Back to top button