KollamLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വും ഹാ​ഷി​ഷും വിൽപന നടത്തുന്നതിനിടെ യുവാവ് പിടിയിൽ

കു​ണ്ട​റ കേ​ര​ള​പു​രം കൊ​റ്റ​ങ്ക​ര​മു​ണ്ട​ച്ചി​റ മാ​മൂ​ട് ഭാ​ഗ​ത്ത് വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ക​ണ്ണ​പ്പ​ൻ എ​ന്നു വി​ളി​ക്കു​ന്ന ദീ​ലീ​പ് (26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​രു​നാ​ഗ​പ്പ​ള്ളി: കു​ണ്ട​റ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും ഹാ​ഷി​ഷു​മാ​യി പിടിയിൽ. കു​ണ്ട​റ കേ​ര​ള​പു​രം കൊ​റ്റ​ങ്ക​ര​മു​ണ്ട​ച്ചി​റ മാ​മൂ​ട് ഭാ​ഗ​ത്ത് വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ക​ണ്ണ​പ്പ​ൻ എ​ന്നു വി​ളി​ക്കു​ന്ന ദീ​ലീ​പ് (26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ഞ്ചാ​വും ഹാ​ഷി​ഷും വി​ൽ​പ​ന ന​ട​ത്തുന്ന​തി​നി​ടെയാണ് ഇയാൾ പി​ടി​യി​ലാ​യ​ത്.​ ഇ​യാ​ളി​ൽ നി​ന്നും 1.660 കി​ലോ​ഗ്രാം ക​ഞ്ചാ​വും 22.58 ഗ്രാം ​ഹാ​ഷി​ഷും പി​ടി​ച്ചെ​ടു​ത്തു.

Read Also : കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക!

ദി​ലീ​പ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് ക​ഞ്ചാ​വു ക​ച്ച​വ​ട​ത്തി​ന് വ​രു​ന്ന​താ​യി കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫിനു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്, ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്​ഒ ജി.​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട​ർ, ശ്രീ​കു​മാ​ർ, ഗ്രേ​ഡ് എ​സ് ഐ.​റ​സ​ൽ ജോ​ർ​ജ് എഎ​സ്ഐ​മാ​രാ​യ നി​സാ​മു​ദീ​ൻ, ഷാ​ജി​മോ​ൻ, ന​ന്ദ​കു​മാ​ർ, സിപി​ഒ ഹാ​ഷിം എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടികൂടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button