Latest NewsNewsIndia

215 കോടിയുടെ തട്ടിപ്പ്, ബോളിവുഡ് താരം ജാക്വിലിന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന് അഭിഭാഷകന്‍

ബോളിവുഡ് താരം ജാക്വിലിന്‍ പ്രതിയായ 215 കോടിയുടെ തട്ടിപ്പ്, നടിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇഡിക്ക് സാധിച്ചില്ലെന്ന് പ്രശാന്ത് പാട്ടീല്‍

മുംബൈ : ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
215 കോടിയുടെ തട്ടിപ്പ് കേസില്‍ പ്രതിയായത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഭിഭാഷകന്‍. കേസില്‍ ജാക്വിലിനെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ അഭിഭാഷകന്‍ പ്രശാന്ത് പാട്ടീല്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

Read Also: 28 ആഴ്‌ചയായ ഗർഭം നീക്കം ചെയ്യാൻ ഹൈക്കോടതി അനുമതി: അതിജീവിതയ്ക്ക് ആശ്വാസമായി വിധി

‘ജാക്വിലിന്‍ ഗൂഢാലോചനയുടെ ഇരയാണ്. തട്ടിപ്പ് കേസില്‍ പങ്കാളിയാണ് താരം എന്ന് തെളിയിക്കുന്നതില്‍ ഇഡി പരാജയപ്പെട്ടു. അന്വേഷണ ഏജന്‍സികളുമായി നടി സഹകരിച്ചിരുന്നു. അവര്‍ അയച്ച എല്ലാ സമന്‍സുകളിലും ഹാജരായിട്ടുണ്ട്. എല്ലാ വിവരങ്ങളും ഇഡിക്ക് കൈമാറിയിട്ടുണ്ട്’, അഭിഭാഷകന്‍ പ്രശാന്ത് പാട്ടീല്‍ പറഞ്ഞു.

‘എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നോ കോടതിയില്‍ നിന്നോ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇത് പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ച കേസാണ്. കേസിനെതിരെ എന്റെ കക്ഷി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും’, അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button