അങ്കാറ: തുര്‍ക്കി-ഇസ്രയേല്‍ രാജ്യങ്ങള്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ ഇരുരാജ്യങ്ങളും അംബാസഡര്‍മാരേയും നിയമിക്കും.
Read Also: പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത നടപടി: മറുപടി പറയേണ്ടത് വൈസ് ചാൻസലറെന്ന് മന്ത്രി ആർ ബിന്ദു
സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ വിപുലമാക്കുന്നതിനും മേഖലയിലെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സൗഹൃദം സഹായിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യായിര്‍ ലാപിഡിന്റെ ഓഫീസ് അറിയിച്ചു. ലാപിഡും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യബ് ഉര്‍ദുഗാനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. പലസ്തീന്‍ വിഷയം തുര്‍ക്കി ഉപേക്ഷിക്കുകയാണെന്നും ഇതിന് അര്‍ത്ഥമില്ലെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി കാവൂസ് ഓഗ് ലു പറഞ്ഞു.
2018ല്‍ യു.എസ് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ അറുപതോളം പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വധിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ പുറത്താക്കിയത്.
ഇസ്രയേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് കഴിഞ്ഞ മാര്‍ച്ചില്‍ തുര്‍ക്കി സന്ദര്‍ശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ 10 വര്‍ഷത്തോളമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥക്ക് അയവ് വന്നത്.
Post Your Comments