Latest NewsGulf

പലസ്തീന്‍ പ്രശ്‌നത്തില്‍ ഖത്തര്‍ നിലപാട് വ്യക്തമാക്കി

ദോഹ : പലസ്തീന്‍ പ്രശ്നത്തില്‍ ഖത്തര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. പലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഗാസാ മുനമ്പിലെ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേല്‍ പിന്‍വാങ്ങി പലസ്തീന്‍ ജനതയ്ക്ക് അവകാശങ്ങള്‍ തിരികെ ലഭിക്കുന്നത് വരെയും ഈ ഐക്യദാര്‍ഢ്യം ഖത്തര്‍ തുടരുമെന്നും അമീര്‍ വ്യക്തമാക്കി.

പലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനാചരണത്തോടനുബന്ധിച്ചു വിയന്നയില്‍ യുഎന്‍ സംഘടിപ്പിച്ച സമ്മേളനത്തിനു നല്‍കിയ സന്ദേശത്തിലാണ് അമീര്‍ ഖത്തറിന്റെ നിലപാടു വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button