Latest NewsSaudi ArabiaGulf

പലസ്തീന്‍ വിഷയത്തില്‍ യു.എസിന് തിരിച്ചടിയായി മക്ക ഉച്ചകോടിയില്‍ തീരുമാനം

റിയാദ് : പലസ്തീന്‍ വിഷയത്തില്‍ യു.എസിന് തിരിച്ചടിയായി മക്ക ഉച്ചകോടിയില്‍ തീരുമാനം . ജറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം രൂപീകൃതമാകും വരെ അവര്‍ക്കുള്ള പിന്തുണ തുടരുമെന്ന് മക്കയില്‍ ചേര്‍ന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടി പ്രഖ്യാപിച്ചു. ജറുസലേം തലസ്ഥാനമായി ഇസ്രയേല്‍ രാജ്യത്തിനുള്ള യു.എസ് ആവശ്യത്തെ ഉച്ചകോടി നിരസിച്ചു. ലോകത്താകമാനമുള്ള അഭയാര്‍ഥികളില്‍ ഭൂരിഭാഗവും മുസ്‌ലിംകളെന്ന ആശങ്ക ഉച്ചകോടിയില്‍ ചര്‍ച്ചയായി.

പലസ്തീന്‍ വിഷയമായിരുന്നു ഇറാന്‍ കഴിഞ്ഞാല്‍ ഉച്ചകോടി ഏറ്റവും സജീവമായി പരിഗണിച്ച വിഷയം. 1967ലെ അതിര്‍ത്തി വെച്ച് ജറുസലേം തലസ്ഥാനമായുള്ള പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ജറുസലേം തലസ്ഥാനമായുള്ള പലസ്തീന്‍ രാഷ്ട്ര രൂപീകരണം വരെ സംഘടനയുടെ എല്ലാ പിന്തുണയും ഉച്ചകോടി പ്രഖ്യാപിച്ചു.

സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമം തുടരും. റോഹിങ്ക്യകള്‍ക്ക് മതിയായ പിന്തുണ നല്‍കും. ഇസ്‌ലാമോഫോബിയ നേരിടാന്‍ കൂട്ടായ ശ്രമമുണ്ടാകും.

ലോകത്ത് ഏറ്റവും കൂടുതലുള്ള മുസ്‌ലിം അഭയാര്‍ഥികളെ സഹായിക്കാന്‍ സംയുക്ത നീക്കമുണ്ടാകുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button