Latest NewsInternational

‘ഇ​സ്ര​യേ​ല്‍ യുദ്ധക്കൊതിയന്മാരല്ല, പ്രകോപിപ്പിച്ചാൽ വിവരമറിയും’പ​ല​സ്തീ​ന് മു​ന്ന​റി​യി​പ്പു​മാ​യി നെ​ത​ന്യാ​ഹു

ക​ഴി​ഞ്ഞ ദി​വ​സം ഗാ​സ മു​നമ്പിൽ നി​ന്നു​ണ്ടാ​യ മി​സൈ​ല്‍‌ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ വാ​ക്കു​ക​ള്‍.

ജറുസലം: പ​ല​സ്തീ​ന് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു. ഇ​സ്ര​യേ​ല്‍ യു​ദ്ധ​ക്കൊ​തി​ന്മാ​ര​ല്ല. എ​ന്നാ​ല്‍, ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ഏ​ത് നീ​ക്ക​ത്തി​നും സ​ജ്ജ​​മാ​ണ്- നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ഗാ​സ മു​നമ്പിൽ സൈ​നി​ക ന​ട​പ​ടി ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ അ​തി​നു മടി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഗാ​സ മു​നമ്പിൽ നി​ന്നു​ണ്ടാ​യ മി​സൈ​ല്‍‌ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ വാ​ക്കു​ക​ള്‍.

ശ​നി​യാ​ഴ്ച ഉ​ണ്ടാ​യ മി​സൈ​ല്‍‌ ആ​ക്ര​മ​ണ​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നെ​ങ്കി​ലും ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നി​ല്ല. ‘ എ​ന്നെ അ​റി​യാ​വു​ന്ന​വ​ര്‍​ക്ക് എ​ന്‍റെ ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ചും വ്യ​ക്ത​മാ​യി അ​റി​യാം. രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ നോ​ക്കി​യ​ല്ല താ​ന്‍ ഇ​തു​വ​രെ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ത്തി​ട്ടു​ള്ള​തും ഇ​നി എ​ടു​ക്കാ​ന്‍ പോ​കു​ന്ന​തും’ സെ​പ്റ്റം​ബ​റി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടാ​ണ് ഗാ​സ​യി​ല്‍ സൈ​നി​ക ന​ട​പ​ടി​ക​ള്‍​ക്ക് മു​തി​രാ​ത്ത​ത് എ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളെ തള്ളിക്കൊണ്ട് നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button