Latest NewsIndiaNews

പെണ്‍കുട്ടിയെ തിരക്കുള്ള സ്ഥലത്ത് വെച്ച് അപമാനിച്ചു; യുവാവ് പിടിയില്‍

മുംബൈ: പെണ്‍കുട്ടിയെ പൊതുസ്ഥലത്തുവച്ച് കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് പതിനേഴുകാരിയെ ഇയാള്‍ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദിനേഷ് ഗൗഡ് (33) ആണ് പൊലീസ് പിടിയിലായത്. രക്ഷപ്പെടാനായി പെണ്‍കുട്ടി ഇയാളുടെ മുഖത്ത് കടിച്ചപ്പോഴുണ്ടായ മുറിപ്പാടാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.

Read Also: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പിടിയിലായി

ഓഗസ്റ്റ് 11ന് താനെയിലെ ഘോഡ്ബന്ദര്‍ റോഡിലെ ആകാശപാതയിലൂടെ നടക്കുന്നതിനിടെയാണ് പിന്നിലൂടെയെത്തിയ ദിനേഷ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. ഇയാളുടെ മുഖത്തു കടിച്ച ശേഷം കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

വാര്‍ത്ത പുറത്തുവന്നതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തിരച്ചില്‍ തുടങ്ങി. പ്രതിയുടെ മുഖത്ത് കടിയേറ്റ മുറിപ്പാടു മാത്രമായിരുന്നു ഏക സൂചനയെന്നു വര്‍ത്തക് നഗര്‍ ഡിവിഷന്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ നിലേഷ് സോനവാനെ പറഞ്ഞു.

രഹസ്യവിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മാന്‍പാഡ ഏരിയയിലെ മനോരമ നഗര്‍ സ്വദേശി ദിനേശ് ഗൗഡിനെ പിടികൂടിയത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button