എൻആർഐ നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ എൻആർഐ നിരക്കുകളാണ് എസ്ബിഐ കുത്തനെ ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിലായി.
റിപ്പോർട്ടുകൾ പ്രകാരം, എൻആർഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.65 ശതമാനം മുതൽ 6.85 ശതമാനം വരെയാണ് ഉയർത്തിയത്. ഒരു വർഷക്കാലയളവിൽ അഞ്ചു കോടിയോ അതിനു മുകളിലോ ഉള്ള നിക്ഷേപങ്ങൾക്ക് 6.85 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
എൻആർഐ ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനങ്ങളാണ് എസ്ബിഐ ഒരുക്കിയിട്ടുള്ളത്. പ്രതിവർഷം 3.00 ശതമാനം മുതൽ 4.00 ശതമാനം വരെയുള്ള യുഎസ് ഡോളറിന്റെ എഫ്സിഎൻആർ നിരക്കുകൾ എസ്ബിഐ പരിഷ്കരിച്ചിരുന്നു. ജൂലൈ 30 മുതൽ ഉള്ള വിവിധ കാലയളവുകളിലെ നിരക്കുകളാണ് പരിഷ്കരിച്ചത്. കൂടാതെ, തുകയും കാലയളവും അനുസരിച്ച് നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ പലിശയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Post Your Comments