ഒട്ടനവധി പോഷക മൂല്യങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഓട്സ്. ഇതിലെ ഓരോ ഘടകങ്ങളും ആരോഗ്യത്തിന് നല്ലതാണ്. നാരുകളാൽ സമ്പുഷ്ടമായ മൾട്ടി ഗ്രെയിൻ ഓട്സ് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ക്വാക്കർ. നിലവിൽ, ക്വാക്കർ ഓട്സിന്റെ നിരവധി വേരിയന്റുകൾ വിപണിയിൽ ലഭ്യമാണ്.
ഓട്സിനോടൊപ്പം ഗോതമ്പ്, ബാർലി, റാഗി, ഫ്ലാക്സ് സീഡ് എന്നിവയാണ് പവർ ഓഫ് ഫൈവ് എന്ന പേരിൽ പുറത്തിറങ്ങിയ മൾട്ടി ഗ്രെയിൻ ഓട്സിൽ അടങ്ങിയിരിക്കുന്നത്. നാരുകളും പ്രോട്ടീനുകളും കൂടുതൽ ഉൾപ്പെടുത്തിയാണ് ഈ ഓട്സ് പുറത്തിറക്കിയിരിക്കുന്നത്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ എളുപ്പത്തിലാക്കാൻ സഹായിക്കും. കൂടാതെ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ഓപ്ഷനാണ് മൾട്ടി ഗ്രെയിൻ ഓട്സ്. 300 ഗ്രാമിന് 89 രൂപയും 600 ഗ്രാമിന് 175 രൂപയുമാണ് വില.
Also Read: മുടികൊഴിച്ചിൽ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് മാർഗ്ഗങ്ങൾ!
Post Your Comments