Latest NewsKeralaNews

കെ.എസ്.ആ‍ർ.ടി.സിയിലെ പ്രശ്നങ്ങൾ ച‍‍ർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്

 

തിരുവനന്തപുരം: കെ.എസ്.ആ‍ർ.ടി.സിയിലെ പ്രശ്നങ്ങൾ ച‍‍ർച്ച ചെയ്യാൻ സർക്കാർ വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് നടത്തും. ഗതാഗത തൊഴിൽ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും. അംഗീകൃത യൂണിയൻ പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചർച്ചയ്ക്ക് വിളിച്ചത്. ചർച്ചയിൽ പ്രാമുഖ്യം നൽകുമെന്ന് തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് ഗതാഗതമന്ത്രി ഇന്നലെ വ്യകതമാക്കിയിരുന്നു.

കെ.എസ്.ആ‍ർ.ടി.സിയിലെ പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും നടത്തിയ ആശയ വിനിമയത്തിൽ ഉരുത്തിരി‌‌ഞ്ഞ ആശയങ്ങൾ മന്ത്രിമാർ ഇന്ന് തൊഴിലാളികൾക്കും മാനേജ്മെന്റിനും മുന്നോട്ട് വയ്ക്കും. എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശന്പളം നൽകണം, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അടിച്ചേൽപ്പിക്കരുത് തുടങ്ങിയ എന്നിവയാണ് യുണിയനുകളുടെ ആവശ്യം.

കെ.എസ്.ആ‍ർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. 90% തൊഴിലാളികളും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള കാര്യത്തിൽ ഹൈക്കോടതിക്ക് നൽകിയ വാക്ക് പാലിക്കാൻ ആവാത്ത മാനേജ്മെന്‍റിനേയും  സർക്കാരിനെയും കോടതി കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button