Latest NewsIndia

‘ഇന്ത്യയ്ക്ക് ഏറ്റവും നല്ല ഡീൽ മാത്രമേ തിരഞ്ഞെടുക്കൂ, അതാണെന്റെ ധാർമികത’: റഷ്യൻ എണ്ണ ഇടപാടുകളെപ്പറ്റി എസ് ജയശങ്കർ

ഡൽഹി: ഇന്ത്യക്കും ഇന്ത്യക്കാർക്കും ഏറ്റവും മികച്ചതെന്ന് തോന്നുന്ന ഡീലുകൾ മാത്രമേ താൻ തിരഞ്ഞെടുക്കൂ എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അങ്ങനെ ചെയ്യുന്നതാണ് ഈ കാര്യത്തിൽ തന്റെ ധാർമികതയെന്നും ജയശങ്കർ വ്യക്തമാക്കി.

റഷ്യയുമായുള്ള എണ്ണ ഇടപാടുകളുടെ പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിന്റെ ഈ പരാമർശം. ഇന്ധനത്തിന് കനത്ത വില നൽകാൻ കഴിവില്ലാത്തവരാണ് മിക്ക ഇന്ത്യക്കാരും. ഇങ്ങനെയൊരു സാഹചര്യത്തിൽ, ഏറ്റവും ലാഭകരമായ കരാർ മാത്രമേ രാജ്യത്തിന് തിരഞ്ഞെടുക്കാൻ സാധിക്കൂ എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

Also read: എന്താണ് പാൻഗോങ്ങ് തടാകത്തിൽ ഇന്ത്യൻ സൈന്യം വിന്യസിച്ച എൽസിഎ വെസൽ?
ഇക്കാര്യത്തിൽ തുറന്നതും സത്യസന്ധവുമായ താൽപര്യങ്ങളാണ് രാജ്യത്തിനുള്ളത്. എന്നാൽ, പശ്ചാത്യ രാജ്യങ്ങൾ ഇക്കാര്യത്തിൽ മാറ്റി ചിന്തിക്കാൻ ഇന്ത്യയെ നിർബന്ധിക്കുകയാണ്. റഷ്യയിൽ നിന്നും കൂടുതൽ ഇന്ധനം വാങ്ങരുതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഏപ്രിൽ മാസത്തിൽ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഇന്ത്യക്കാരുടെ താല്പര്യത്തിനനുസരിച്ചുള്ള തീരുമാനം മാത്രമേ എടുക്കാൻ സാധിക്കൂ എന്നാണ് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്. ഇന്ത്യയുടെ ഒരു മാസത്തെ എണ്ണ ഉപഭോഗം യൂറോപ്യൻ രാഷ്ട്രങ്ങളുടെയത്ര പോലും വരുന്നില്ല എന്നതാണ് സത്യമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button