ന്യൂഡൽഹി: ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് പുന:സംഘടിപ്പിച്ചു. ബിജെപിയുടെ പരമോന്നത സംഘടന സമിതിയായ പാര്‍ലമെന്‍ററി ബോര്‍ഡും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢയാണ് പുനസംഘടിപ്പിച്ചത്. പാര്‍ലമെന്‍ററിബോര്‍ഡില്‍ 11ഉം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ 15 ഉം അംഗങ്ങളുണ്ട്.
കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലെത്തി. നിതിന്‍ ഗഡ്കരിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനും പാര്‍ലമെന്‍ററി ബോര്‍ഡിലും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലും ഇല്ല.
പാര്‍ട്ടി നിർദ്ദേശം അനുസരിച്ച് മുഖ്യമന്ത്രി പദവി ഒഴിഞ്ഞ ബി.എസ് യെഡ്യൂരപ്പയ്ക്ക് പാര്‍ലമെന്‍ററി ബോര്‍ഡില്‍ ഇടം കിട്ടി. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കെ ലക്ഷ്മണ്‍, ഇക്ബാല്‍ സിങ് ലാല്‍പുര, സുധ യാദവ്, സത്യനാരായണ്‍ ജാത്‍യ എന്നിവര്‍ പാര്‍ലമെന്‍ററി ബോര്‍ഡില്‍ എത്തി.
Post Your Comments