5ജി സ്പെക്ട്രത്തിന്റെ കുടിശ്ശിക മുൻകൂറായി അടച്ച് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. ഷെഡ്യൂൾ ചെയ്ത സമയത്തിന് മുൻപാണ് കുടിശ്ശിക അടച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 8,312 കോടി രൂപയാണ് എയർടെൽ മുൻകൂറായി അടച്ചത്. ഈ മാസം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ 5ജി സേവനങ്ങൾ ആരംഭിക്കാനാണ് എയർടെൽ പദ്ധതിയിടുന്നത്.
ജൂലൈയിൽ അവസാനിച്ച ലേലത്തിൽ 43,084 കോടി രൂപ വിലമതിക്കുന്ന സ്പെക്ട്രമാണ് എയർടെൽ സ്വന്തമാക്കിയത്. 19,867 മെഗാഹെർട്സ് സ്പെക്ട്രത്തിൽ 3.5 GHz, 26 GHz എന്നിവയും ചില ലോ, മിഡ് ബാൻഡുകളും ഉൾപ്പെട്ടിട്ടുണ്ട്.
നിലവിൽ, നാലുവർഷത്തെ കുടിശ്ശിക മുൻകൂറായി ഒരുമിച്ച് അടയ്ക്കാൻ എയർടെൽ തീരുമാനിച്ചിട്ടുണ്ട്. കുടിശ്ശികകൾ അതിവേഗം പൂർത്തീകരിച്ചതിനു ശേഷം 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എയർടെൽ പദ്ധതിയിടുന്നത്. സാധാരണയായി ലേലത്തിനുശേഷം 20 തുല്യ വാർഷിക ഗഡുക്കളായി കുടിശ്ശിക അടയ്ക്കാൻ സാധിക്കും.
Post Your Comments