Latest NewsKeralaNewsParayathe VayyaWriters' Corner

അൻപത് കൊല്ലം മുമ്പ് കേരളത്തിലെ യുവതികളുടെ അന്തസ്സുള്ള വേഷം മുണ്ടും ബ്ലൗസും ആയിരുന്നു: ചിലരുടെ തുണി വികാരങ്ങൾ

അയാൾക്കീ 75ആം വയസ്സിൽ ഏതു വേഷമാണു പ്രകോപനം ഉണ്ടാക്കുന്നത്.??

 മാധ്യമ പ്രവർത്തകൻ സിവിക് ചന്ദ്രന് എതിരായ ലൈംഗിക ആരോപണ കേസിൽ സ്ത്രീയുടെ വസ്ത്രധാരണം പ്രകോപന പരമായിരുന്നുവെന്ന കോടതി നിരീക്ഷണത്തിനു നേരെ വിമർശനങ്ങൾ ഉയരുകയാണ്. ഈ സംഭവത്തിൽ കേരളത്തിലെ സ്ത്രീപുരുഷന്മാരുടെ വസ്ത്രധാരണത്തെ വിലയിരുത്തുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ബെറ്റി മോൾ മാത്യു.

ഒരു നൂറ്റാണ്ടു മുമ്പുള്ള കേരളം തികച്ചും ജന്റർ ന്യൂടൽ ആയ ഒറ്റമുണ്ടിന്റെ നാടായിരുന്നുവെന്നും ഒരു അൻപത് കൊല്ലം മുമ്പ് കേരളത്തിലെ യുവതികളുടെ അന്തസ്സുള്ള വേഷം മുണ്ടും ബ്ലൗസും ആയിരുന്നുവെന്നും ബെറ്റി മോൾ മാത്യു പറയുന്നു.

read also: നയതന്ത്രബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ തുര്‍ക്കി-ഇസ്രയേല്‍ ധാരണ

കുറിപ്പ് പൂർണ്ണ രൂപം,

ചിലരുടെ തുണി വികാരങ്ങൾ .
ഒരു നൂറ്റാണ്ടു മുമ്പുള്ള കേരളം തികച്ചും ജന്റർ ന്യൂടൽ ആയ ഒറ്റമുണ്ടിന്റെ നാടായിരുന്നു.. ഒരു അൻപത് കൊല്ലം മുമ്പ് കേരളത്തിലെ യുവതികളുടെ അന്തസ്സുള്ള വേഷം മുണ്ടും ബ്ലൗസും ആയിരുന്നു. സംശയമുള്ളവർ യൂട്യൂബിൽ കയറി എഴുപതുകളിലെ സിനിമ കാണുക.
അക്കാലത്ത് കുളി ഒരു സ്വകാര്യമായിരുന്നില്ല. പൊതുക്കുളങ്ങളിലും കുളിക്കടവുകളിലും ആണും പെണ്ണും ഓപ്പൺ എയറിൽ കുളിച്ച് ഉടുമുണ്ടഴിച്ച് വെള്ളത്തിൽ നിന്നു തോർത്തി അതു പിഴിഞ്ഞ് ഈറൻ ചുറ്റി നാട്ടുവഴികളിലൂടെ നടന്നു പോയിരുന്നു..!

ഇപ്പോൾ എഴുപത്തഞ്ചു വയസ്സുള്ള
‘ Reformer ‘ അക്കാലത്തു യൗവനയുക്തനായിരുന്നു.. അയാൾക്കീ 75ആം വയസ്സിൽ ഏതു വേഷമാണു പ്രകോപനം ഉണ്ടാക്കുന്നത്.???
ഇപ്പോഴത്തെ പിള്ളേർ ദേഹമാകെ മൂടി വൈറ്റമിൻ ഡി ഡെഫിഷ്യൻസി നേരിടുന്നവരാണ്..!
മണൽ വാരൽ തൊഴിലാളികൾ, തെങ്ങുകയറുന്നവർ, സ്പോർട്ട്സ് കാർ, തടിപ്പണിക്കാർ തുടങ്ങി അന്നും ഇന്നും ജട്ടി ധാരികളും അല്പവസ്ത്രൻമാരുമായി എത്രയോ പുരുഷുക്കളെ ഞങ്ങൾ സ്ത്രീ ജനങ്ങൾ ദിനം പ്രതി കാണുന്നു.. ഞങ്ങൾക്ക് പ്രകോപനം ഉണ്ടാവാറില്ലല്ലോ..?
അപ്പോ സാംസ്കാരിക ചേട്ടാ ഈ വയസ്സ് കാലത്ത് താങ്കളുടെ പ്രകോപനയന്ത്രം ഇത്ര വയലന്റാവുന്നത് എന്തടിസ്ഥാനത്തിലാണ്.??

?? എന്നിട്ട് ഇങ്ങനൊക്കെ വിളിച്ചു പറഞ്ഞ് ഈ നാട്ടിലെ ആണുങ്ങളെ മുഴുവനും നിങ്ങൾ പ്രതിയും ഏമാനും ചേർന്ന് അവഹേളിക്കരുത്.. !
ഈ യന്ത്രം ഇത്രമാത്രം പ്രവർത്തനക്ഷമമല്ലാത്ത ഒരു പാട് നല്ല മനുഷ്യർ ഈ നാട്ടിലുണ്ട്…!
ഏമാന്റെ പ്രായം അറിയില്ല.. ഏതായാലും യന്ത്രത്തകരാറുള്ള ആളാണെന്നു ബോധ്യായി …!!
വാൽക്കഷണം: ശരിക്കും ഡി കൺസ്ട്രക്ഷന്റെ കാലമാണിത്.. സാംസ്കാരിക നായകർ എന്ന വിവക്ഷ ഇപ്പോ സാംസ്കാരിക നായകളും സാംസ്കാരിക നാറികളുമായി ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.. ??
ഡോ. ബെറ്റി മോൾ മാത്യു .

shortlink

Related Articles

Post Your Comments

Related Articles


Back to top button