Latest NewsKeralaNews

മതപഠനത്തിനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ച മുൻ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

അന്തിക്കാട്: മതപഠനത്തിനെത്തിയ 14 വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി മുങ്ങിയ പള്ളി ഇമാം അറസ്റ്റിൽ. അന്തിക്കാട് പള്ളിയിലെ മുൻ ഇമാം ആണ് അറസ്റ്റിലായത്. മുസ്ലിം ജമാഅത്ത് പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52)യുടെ പേരിൽ പോലീസ് പോക്‌സോ കേസെടുത്തിരുന്നു.

20 വര്‍ഷമായി പള്ളി ചുമതലകള്‍ വഹിച്ചുവന്ന ആളായിരുന്നു ബഷീർ. പീഡനക്കേസിൽ കുടുങ്ങിയതോടെ ഇയാളെ തൽസ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പള്ളിക്കമ്മിറ്റിയുടെ ഭാഗത്തുനിന്ന് കുട്ടിക്ക് പിന്തുണയുണ്ടായില്ലെന്നും അറസ്റ്റ് വൈകാന്‍ കാരണം പ്രതിയുടെ രാഷ്ട്രീയസ്വാധീനമാണെന്നും ആക്ഷേപമുയർന്നിരുന്നു. മേയ് രണ്ടിനാണ് പോലീസ് കേസെടുത്തത്. ആക്ഷേപം ശക്തമായതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button