ബംഗളൂരു: കർണാടകയിലെ തുംകുരുവിൽ ചൊവ്വാഴ്ച വിനായക് ദാമോദർ സവർക്കറുടെ പോസ്റ്ററുകൾ ഒരു സംഘം ആളുകൾ നശിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ ഒരു സംഘം ആളുകൾ സവർക്കറുടെ പോസ്റ്റർ നീക്കം ചെയ്തതായി ആരോപിച്ച് ശിവമോഗയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് തുംകുരുവിൽ അക്രമം നടന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച സവർക്കർ പോസ്റ്ററുകളാണ് വലിച്ചുകീറി നശിപ്പിച്ചത്.
തിങ്കളാഴ്ച, 76-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ഒരു സംഘം ശിവമോഗയിലെ അമീർ അഹമ്മദ് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റ് തൂണിൽ സവർക്കറുടെ ഫ്ലെക്സ് കെട്ടാൻ ശ്രമിച്ചു. എന്നാൽ, മറ്റൊരു സംഘം എതിർക്കുകയും ടിപ്പു സുൽത്താന്റെ ഫ്ലെക്സ് അവിടെ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 775 കേസുകൾ
തുടർന്ന്, സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും അക്രമത്തിൽ ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ജനക്കൂട്ടത്തെ പിരിച്ചുവിടാനും പോലീസ് ലാത്തിച്ചാർജ് നടത്തി. കത്തിക്കുത്തുമായി ബന്ധപ്പെട്ട് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. അക്രമത്തെ തുടർന്ന് ഓഗസ്റ്റ് 18 വരെ സ്ഥലത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.
Post Your Comments