ബംഗളൂരു: സ്വാതന്ത്ര്യദിനത്തിൽ കർണാടകയിലെ അമീർ അഹമ്മദ് സർക്കിളിൽ വീർ സവർക്കറുടെ പോസ്റ്റർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട്, ശിവമോഗയിലെ ഗാന്ധി ബസാർ മേഖലയിൽ കത്തിക്കുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ പരിക്കേറ്റ പ്രേം സിംഗ് എന്നയാളെ കൂടുതൽ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. ശിവമോഗയിൽ നടക്കുന്ന സവർക്കർ പോസ്റ്ററുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കത്തിക്കുത്ത് സംഭവത്തിന് കാരണമെന്ന് കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കൊത്താൻ പത്തി വിടർത്തിയ പാമ്പിൽ നിന്ന് മകനെ രക്ഷിച്ച് യുവതി: വൈറലായി വീഡിയോ
‘ശിവമോഗയിൽ ഒരു കത്തിക്കുത്ത് നടന്നിട്ടുണ്ട്. സവർക്കർ പോസ്റ്ററുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. എന്നാൽ പൂർണ്ണമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല,’ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. സംഭവത്തെ തുടർന്ന്, കർണാടക പോലീസ് ശിവമോഗ ജില്ലയുടെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും കടകൾ അടപ്പിക്കുകയും ചെയ്തു.
സമാനമായ സംഭവത്തിൽ, മംഗലാപുരത്തെ സൂറത്ത്കൽ ജംഗ്ഷനിൽ ഹിന്ദുത്വ സൈദ്ധാന്തികനായ സവർക്കറുടെ പേരെഴുതിയ ബാനർ സ്ഥാപിച്ചതിനെ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) പ്രവർത്തകർ എതിർത്തതിനെത്തുടർന്ന് നീക്കം ചെയ്തിരുന്നു.
സൂറത്ത്കൽ വർഗീയ സംഘർഷ മേഖലയായതിനാലാണ് വിഷയം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് പറഞ്ഞു. പ്രദേശത്തിന് സവർക്കറുടെ പേരിടുന്നതിനെ എസ്.ഡി.പി.ഐ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments