ThiruvananthapuramKeralaNattuvarthaLatest NewsNews

‘മുസ്ലിം ഉന്മൂലനമാണോ സി.പി.എമ്മിന്റെ രാഷ്ട്രീയം?, മുസ്ലീം നാമധാരികളായ സഖാക്കളെ എന്തിന് ബലികൊടുക്കുന്നു’

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. മുസ്ലിം ഉന്മൂലനമാണോ സി.പി.എമ്മിന്റെ രാഷ്ട്രീയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ, തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇക്കാര്യം ചോദിച്ചത്. മുസ്ലീം നാമധാരികളായ പാർട്ടി പ്രവർത്തകരെ സി.പി.എം എന്തിന് ബലികൊടുക്കുന്നുവെന്നും എല്ലാ കാലത്തും സംഘപരിവാർ സഹായം  പറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് മറുപടി പറയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ, വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി.. എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്. CPIM ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും CPIM ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.

തേങ്ങാവെള്ളത്തിന്റെ എല്ലാ ആരോഗ്യ ഗുണങ്ങളും അറിയാം

നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം. നിങ്ങൾ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങൾ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല… മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button