അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ചിൽ വൻ മയക്കുമരുന്ന് വേട്ട. ആന്റി നാർക്കോട്ടിക് സെല്ലിന്റെ വോർലി യൂണിറ്റിന്റെ പരിശോധനയിൽ ഒരു ഫാക്ടറിയിൽ നിന്നും 513 കിലോ എംഡിഎംഎ പിടികൂടി. 1026 കോടിയുടെ മയക്കുമരുന്ന് ശേഖരമാണ് സംഘം പിടികൂടിയത്. ജില്ലയിലെ അങ്കലേശ്വർ പ്രദേശത്തെ ഫാക്ടറിയിൽ നിന്നുമാണ് 513 കിലോ എംഡിഎംഎ പിടികൂടിയത്.
സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. പിടികൂടിയ മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ 1026 കോടി രൂപ വിലവരും. ഒരു സ്ത്രീ ഉൾപ്പെടെ 7 പ്രതികൾ അറസ്റ്റിൽ. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Anti Narcotics Cell’s Worli unit busted a drugs factory in Ankleshwar area of Bharuch district of #Gujarat and recovered about 513 kg of MD drugs. The value of the seized drugs is Rs 1,026 crore in the international market. 7 accused including a woman arrested. (ANI) pic.twitter.com/5pIcIXGaf9
— DeshGujarat (@DeshGujarat) August 16, 2022
Post Your Comments