സംസ്ഥാനത്തെ ചരക്ക് സേവനം നികുതി വകുപ്പ് ആരംഭിക്കുന്ന ഏറ്റവും പുതിയ ആപ്പായ ലക്കി ആപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി എൻ. ബാലഗോപാലന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നത്. ജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് ലഭ്യമാകുന്ന തരത്തിലുള്ള സംവിധാനമാണ് ലക്കി ആപ്പിൽ ഒരുക്കിയിട്ടുള്ളത്.
ലക്കി ബിൽ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്ന ബില്ലുകൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വിതരണം ചെയ്യുന്നുണ്ട്. പ്രതിദിന, പ്രതിവാര, പ്രതിമാസ വിജയികൾക്ക് പ്രതിവർഷം അഞ്ചു കോടിയുടെ സമ്മാനങ്ങൾ ആയിരിക്കും ലഭിക്കുക. കൂടാതെ, ബംബർ സമ്മാനവും ഏർപ്പെടുത്തും.
Also Read: ‘മിഡിൽ ഈസ്റ്റിലേക്കുള്ള ആ യാത്ര അവനെ ആകെ മാറ്റി’: സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളുടെ അമ്മ
ലക്കി ബിൽ ആപ്പ് കൂടുതൽ പ്രവർത്തനക്ഷമം ആകുന്നതോടെ സർക്കാരിൽ എത്തുന്ന നികുതി വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. ഇതിലൂടെ സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ബില്ല് ചോദിച്ചു വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതരാക്കുകയും ചെയ്യും.
Post Your Comments