മാവേലിക്കര: യുവാവിനെ മൂന്നംഗസംഘം ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയി ആക്രമിച്ചതായി പരാതി. ചെട്ടികുളങ്ങര ഈരേഴ തെക്ക് വന്മേലി മുറിയില്‍ ഹരീഷ് കുമാറിന്റെ മകന് ആകാശ് (20) ആണ് ആക്രമണത്തിനിരയായത്.
ശനി വൈകുന്നേരം 5.30-നാണ് സംഭവം. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ മാവേലിക്കര നഗരത്തിലെത്തിയ ആകാശ് വീട്ടിലേക്ക് മടങ്ങാന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് കിഴക്ക് ഭാഗത്തെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തിരിക്കുകയായിരുന്നു.
Read Also : ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചു: മോദിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്
മിച്ചല്‍ ജംഗ്ഷന് ഭാഗത്തു നിന്നും ബൈക്കിലെത്തിയ മൂന്നു പേര് ആകാശിനെ ബൈക്കില്‍ പിടിച്ചു കയറ്റി കൊണ്ടു പോയി. തുടർന്ന്, വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു. ബൈക്കില്‍ ഇരുത്തി പ്ലയര്‍ കൊണ്ടു തലയടിച്ചു പൊട്ടിച്ചും തൊഴിച്ചു താഴെയിട്ടും മൃഗീയമായി മര്‍ദിച്ചു. ഏറെ നേരത്തെ പീഡനങ്ങള്‍ക്ക് ശേഷം ആകാശിനെ വീടിന് സമീപം ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളഞ്ഞു.
സംഭവം അറിഞ്ഞ വീട്ടുകാര്‍ ആണ് ആകാശിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത മാവേലിക്കര പൊലീസ് ചികിത്സയില്‍ കഴിയുന്ന ആകാശിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടിയൂര്‍ കാളച്ചന്ത സ്വദേശി സിജോ, പല്ലാരിമംഗലം ആനയടിക്കാവ് സ്വദേശി വിഷ്ണു, ചെട്ടികുളങ്ങര അഞ്ചുമുറിക്കട സ്വദേശി രാജേഷ് എന്നിവരെ തിരിച്ചറിഞ്ഞതായി ആകാശിന്റെ അച്ഛന് ഹരീഷ്കുമാര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ ഇലക്ട്രീഷ്യന് വിദ്യാര്‍ത്ഥിയായ ആകാശ് പരീക്ഷയെഴുതാന്‍ കാത്തിരിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments