സിനിമയിലെ നായകനും നായികയും തമ്മിലുള്ള പ്രായ വ്യത്യാസം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ, ബോളിവുഡിലെ നായികാ നായകന്മാരുടെ പ്രായവ്യത്യാസത്തെക്കുറിച്ച് വിമര്‍ശനവുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ട്വിറ്ററിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
read also: ‘ഷാല്‍ ഐ റിമൈന്‍ഡ് യു സംതിങ്’: ‘നരസിംഹം’ ഡയലോഗുമായി ടി.ജെ. വിനോദ്
‘ചിത്രത്തിന്റെ ക്വാളിറ്റി മറന്നേക്കൂ. 60 വയസുള്ള നായകന്മാര്‍ 20-30 വയസുള്ള പെണ്‍കുട്ടികളെ പ്രണയിക്കാനും ഫോട്ടോഷോപ്പ് വഴി മുഖം ചെറുപ്പമായി കാണിക്കാനും ആഗ്രഹിക്കുന്നു. ബോളിവുഡില്‍ അടിസ്ഥാനപരമായി എന്തോ കുഴപ്പമുണ്ട്. യുവാവായി കാണപ്പെടുന്ന കൂളായ ആള്‍ ബോളിവുഡിനെ നശിപ്പിച്ചു. ഒരാള്‍ മാത്രമാണ് ഇതിന് ഉത്തരവാദി’- സംവിധായകന്‍ കുറിച്ചു.
വിവേക് അഗ്നിഹോത്രിയുടെ വിമര്‍ശനം ആമിര്‍ ഖാനു നേരെയാണെന്നാണ് ചിലര്‍ പറയുന്നത്.
Post Your Comments