Latest NewsUAENewsInternationalGulf

മോശം കാലാവസ്ഥ: 44 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് എയർപോർട്ട്‌സ്

ദുബായ്: മോശം കാലാവസ്ഥയെ തുടർന്ന് 44 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് എയർപോർട്ട്സ്. 12 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് 12 വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും മറ്റ് അയൽ വിമാനത്താവളങ്ങളിലേക്കും വഴി തിരിച്ചുവിട്ടതായി ദുബായ് എയർപോർട്ട്‌സ് വ്യക്തമാക്കി.

Read Also: ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ: വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന് വീരമൃത്യു

കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ യുഎഇയിൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയായി. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അസ്ഥിര കാലാവസ്ഥയെ തുടർന്ന് യുഎഇയിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read Also: ‘എന്റെ മകനും പ്രതിയാണ്, ഷാജഹാനെ വെട്ടിയപ്പോൾ തടയാൻ ചെന്ന എന്നെ മാറ്റാൻ പറഞ്ഞത് മകൻ’: ദൃക്‌സാക്ഷി പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button