Latest NewsKerala

ഷാജഹാന്റെ കൊലപാതകം ദേശാഭിമാനി പത്രത്തെ ചൊല്ലിയുണ്ടായ തർക്കം മൂലം? തന്നെയും അക്രമിച്ചെന്ന് ദൃക്‌സാക്ഷി

പാലക്കാട്: മലമ്പുഴ സിപിഎം ലോക്കൽ കമ്മറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ശബരി എന്നയാളാണ് ആദ്യം ഷാജഹാനെ വെട്ടിയതെന്നും അനീഷ് എന്നയാൾ രണ്ടാമതാണ് വെട്ടിയതെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി. ജനം ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെട്ടിയ ഇവർ രണ്ടുപേരും പാർട്ടി മെമ്പർമാരാണെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി.

ഷാജഹാനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും ആക്രമിക്കാൻ ശ്രമിച്ചെന്ന് ദൃക്‌സാക്ഷിയായ സുരേഷ് പറഞ്ഞു.ദേശാഭിമാനി പത്രം വരുത്തുതുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നുവെന്ന് സുരേഷ് കൂട്ടിച്ചേർത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന. ആറംഗസംഘമാണ് ഷാജഹാനെ ആക്രമിച്ചത്.

അതേസമയം ഷാജഹാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്ത് പരിധിയിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ഷാജഹാന് നേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടിയത്. ആക്രമണത്തിൽ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button