Independence DayLatest NewsIndia

‘ആസാദി കാ അമൃത് മഹോത്സവ് ‘ സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം: പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

ന്യൂഡൽഹി: ബ്രിട്ടീഷുകാരുടെ കിരാതഭരണത്തിനോട് പൊരുതി നമ്മുടെ ധീരദേശാഭിമാനികളായ പൂർവ്വികർ രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്തിട്ട് ഇന്ന് എഴുപത്തിയഞ്ച് വർഷം പിന്നിടുന്നു. ഒരു വർഷം നീണ്ടു നിന്ന ആഘോഷപരിപാടികൾ സ്വാതന്ത്ര്യദിനാഘോഷത്തിലേക്കെത്തുമ്പോൾ രാജ്യത്ത് ഉത്സവപ്രതീതിയാണുണർത്തുന്നത്. ഓരോ വീടുകളും ഓരോ പൗരനും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആരവത്തിലാണ്.

ഇന്നു രാവിലെ 7.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിക്ക് രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പ്രധാനമന്ത്രി മോദിയെ ചെങ്കോട്ടയിൽ സ്വീകരിച്ചത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ട വൻ സുരക്ഷാ വലയത്തിലാണ്.10,000 പൊലീസുകാരാണ് ചെങ്കോട്ടയിൽ കാവലൊരുക്കുന്നത്. പ്രധാനമന്ത്രിയുടെ ഗാർഡ് ഓഫ് ഓണർ ഏകോപനം വ്യോമസേന നിർവഹിക്കും. മി–17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി.

തദ്ദേശീയമായി നിർമിച്ച പീരങ്കിയിലാകും 21 ആചാരവെടി മുഴക്കുക. വിവിധ കേന്ദ്രമന്ത്രിമാരും,അങ്കണവാടി ജീവനക്കാർ, തെരുവ് കച്ചവടക്കാർ, മോർച്ചറി ജീവനക്കാർ തുടങ്ങിയവരടക്കം തിരഞ്ഞെടുക്കപ്പെട്ട ഏഴായിരം പേർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹിമുതൽ കശ്മീർ വരെ സുരക്ഷകവചത്തിന് കീഴിലാണ് രാജ്യം സ്വാതന്ത്ര്യദിനത്തിനായി ഒരുങ്ങുന്നത്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഡ്രോൺ പറത്തുന്നതിന് ഉൾപ്പെടെ വിലക്കുകളുണ്ട്.

പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഒൻപതാമത് സ്വാതന്ത്ര്യദിന പ്രസംഗവും ഇന്നുണ്ട്. ഈ പ്രസംഗത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ആരോഗ്യമേഖലയിലും മറ്റുമായി സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നു സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button