മുംബൈ: വ്യവസായിയായ മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധഭീഷണി മുഴക്കിയ ആൾ എട്ടോളം തവണ വിളിച്ചതായി റിപ്പോർട്ട്. സൗത്ത് മുംബൈയിലെ ഒരു ജ്വല്ലറിക്കാരനായ വിഷ്ണു, അസ്ഫൽ എന്നയാളുടെ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് മൊത്തം എട്ട് തവണയാണ് ഇയാൾ വിളിച്ചത്. വിഷ്‌ണു ഭൗമിക് എന്നയാൾ ‘അഫ്സൽ’ എന്ന വ്യാജ പേരിലാണ് ഭീഷണി മുഴക്കിയതെന്ന് പോലീസ് പറയുന്നു. മുകേഷ് അംബാനിയേയും കുടുംബത്തേയും അപായപ്പെടുത്തുമെന്ന് അറിയിച്ച് അജ്ഞാതന്റെ ഫോൺ കോൾ ലഭിക്കുകയായിരുന്നു. റിലയൻസ് ഫൗണ്ടേഷന്റെ ഹോസ്പിറ്റലിലേക്കാണ് കോളുകൾ വന്നത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും വന്ന ഭീഷണി കോളുകളെ കുറിച്ച് റിലയൻസ് ഫൗണ്ടേഷൻ പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ അഞ്ചിലധികം കോളുകൾ ലഭിച്ചു. ദഹിസർ സ്വദേശിയായ ഭൗമിക്കിന്റെ ക്രിമിനൽ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506(2) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിൽ നിന്ന് 20 സ്‌ഫോടക ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണിക്കത്തും അടങ്ങിയ സ്‌കോർപിയോ കാർ കണ്ടെത്തിയിരുന്നു. പോലീസിൽ വിവരമറിയിച്ചയുടൻ, സച്ചിൻ വാസിന്റെ നേതൃത്വത്തിലുള്ള മുംബൈ ക്രൈം ഇന്റലിജൻസ് യൂണിറ്റ് ഉൾപ്പെടെ നിരവധി പോലീസുകാർ അന്വേഷണത്തിനായി സ്ഥലത്തെത്തി. കേസിന്റെ മുഖ്യ അന്വേഷകനായി സച്ചിൻ വാസെ ചുമതലയേറ്റു.
Post Your Comments