ബാഹ്യ ആരോഗ്യം സംരക്ഷിക്കുന്നത് പോലെ ആന്തരികാവയവങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ പോലെ സംരക്ഷിക്കേണ്ട ഒന്നാണ് പാൻക്രിയാസ്. ശരീരത്തിൽ പഞ്ചസാര പ്രോസസ് ചെയ്യുന്ന രീതി നിയന്ത്രിക്കുന്നത് പാൻക്രിയാസാണ്. അതിനാൽ, പാൻക്രിയാസിന്റെ ആരോഗ്യം നിലനിർത്താനും പാൻക്രിയാറ്റിസ് രോഗത്തെ തടഞ്ഞു നിർത്താനും സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
പാൻക്രിയാറ്റിസ് രോഗാവസ്ഥയുള്ളവർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. കൂടാതെ, ബീൻസ്, പയർ, പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കുന്നത് നല്ലതാണ്. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ചീര, ബ്ലൂബെറി, ചെറി, ധാന്യങ്ങൾ എന്നിവയും കഴിക്കാം. തക്കാളി, വെള്ളരി, പഴവർഗ്ഗങ്ങൾ എന്നിവ പാൻക്രിയാസിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ, പാൻക്രിയാറ്റിസ് രോഗമുള്ളവർ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ഫ്രൈഡ് ഫുഡ്, റെഡ് മീറ്റ്, ഉരുളക്കിഴങ്ങ്, കേക്ക് തുടങ്ങിയവ ഒഴിവാക്കുന്നത് നല്ലതാണ്.
Also Read: യുവത്വം നിലനിർത്തണോ? ഈ പഴങ്ങൾ കഴിക്കാം
Post Your Comments