ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിൽ പഴങ്ങളും പച്ചക്കറികളും വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ, ദൈനംദിന ഭക്ഷണത്തിൽ വിറ്റാമിനുകളുടെ കലവറയായ പഴങ്ങൾ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. പ്രായത്തിന്റെ ചുളിവുകൾ അകറ്റി യുവത്വം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളെ കുറിച്ച് പരിചയപ്പെടാം.
വിറ്റാമിൻ സി, മഗ്നീഷ്യം, ഫൈബർ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ പഴങ്ങളിൽ ഒന്നാണ് മുന്തിരി. ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയതിനാൽ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ മുന്തിരിക്ക് വളരെ വലിയ പങ്കുണ്ട്. കൂടാതെ, പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാനും ഫൈബർ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് മാതളം. ഇതിൽ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ, ചർമ്മത്തിൽ ഉണ്ടാകുന്ന നേർത്ത വരകൾ, സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന കരുവാളിപ്പുകൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. അകാല വാർദ്ധ്യത്തിൽ നിന്ന് രക്ഷ നേടാൻ മാതളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
Post Your Comments