Latest NewsUAENewsInternationalGulf

ബാത്ത് ടബ്ബിൽ പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു: കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിച്ച് പോലീസ്

ഷാർജ: വീട്ടിലെ ബാത്ത് ടബ്ബിൽ പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു. ഷാർജയിലാണ് സംഭവം. രണ്ടര വയസ്സുള്ള ഈജിപ്ഷ്യൻ ആൺകുട്ടിയാണ് മരിച്ചത്. കുടുംബവീട്ടിലെ ബാത് ടബ്ബിലായിരുന്നു കുഞ്ഞ് മുങ്ങിയത്. ഉടൻ തന്നെ കുഞ്ഞിനെ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also: ‘നെഹ്രുവിനെയും ഗാന്ധിയെയും അപകീർത്തിപ്പെടുത്തി ചരിത്രത്തെ വളച്ചൊടിക്കുന്നു’ കേന്ദ്രത്തിനെതിരെ സോണിയ

അതേസമയം, മാതാപിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വൈദ്യുതോപകരണങ്ങളിൽ നിന്നും വെള്ളത്തിൽ നിന്നും അവരെ അകറ്റി നിർത്താനും മാതാപിതാക്കളോട് പോലീസ് നിർദ്ദേശിച്ചു.

Read Also: ‘അത് കള്ളക്കളി’: ആരോപണങ്ങളോട് പ്രതികരിച്ച് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button