ആഗ്ര: തെരുവ് നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് മൃഗാവകാശ പ്രവർത്തകയായ യുവതി സെക്യൂരിറ്റി ഗാർഡിനെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ആഗ്രയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അഖിലേഷ് സിംഗ് എന്ന സെക്യൂരിറ്റി ഗാർഡിനാണ് ഡിമ്പി മഹേന്ദ്രു എന്ന യുവതിയിൽ നിന്നും മർദ്ദനമേറ്റത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതായും മൃഗാവകാശ പ്രവർത്തകയെന്ന് അവകാശപ്പെടുന്ന യുവതിയ്ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന യുവതി സെക്യൂരിറ്റി ഗാർഡിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ കാണാം. ബി.ജെ.പി എം.പിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധിയോട് സെക്യൂരിറ്റിയെക്കുറിച്ച് പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തുന്നതും വ്യക്തമാണ്. അതേസമയം, താൻ ഒരു മുൻ സൈനികനാണെന്നും കോളനിയിൽ നിന്ന് തെരുവ് നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചതാണെന്നും സെക്യൂരിറ്റി ഗാർഡ് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.
തിരുവനന്തപുരത്ത് കോർപ്പറേഷൻ മാലിന്യത്തിനൊപ്പം മുറിച്ചുമാറ്റിയ രണ്ട് കാലുകള്
ഗാർഡിനെ മർദ്ദിച്ച സ്ത്രീയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചുവരികയാണെന്ന് ആഗ്ര പോലീസ് അറിയിച്ചു. പിന്നീട്, മൃഗാവകാശ പ്രവർത്തക ഡിമ്പി മഹേന്ദ്രു എന്ന് സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ യുവതി പുറത്തുവിട്ടു. കഴിഞ്ഞ 15-18 വർഷമായി താൻ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും രണ്ട് മൂന്ന് ദിവസം മുമ്പ് കോളനിയിൽ നിന്ന് നായ്ക്കളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോളനിയിൽ നിന്ന് വിളിച്ച് എന്നും അവർ വീഡിയോയിൽ പറഞ്ഞു.
Shocking video from UP’s #Agra! Woman thrashes, abuses society security guard over ‘bad behavior’ with dogs. pic.twitter.com/XrDSIbT43V
— Aman Dwivedi (@amandwivedi48) August 14, 2022
‘ശനിയാഴ്ചയും, നായ്ക്കളോടുള്ള ക്രൂരതയെക്കുറിച്ച് എനിക്ക് ഒരു ഫോൺ വന്നു, ഞാൻ കോളനിയിൽ എത്തി. കാവൽക്കാരൻ നായ്ക്കളെ വടികൊണ്ട് അടിക്കുന്നത് കണ്ടു. ഞാൻ അയാളെ തടയാൻ ശ്രമിച്ചു, പക്ഷേ അയാൾ എന്നെ തല്ലാൻ തുടങ്ങി. ഞാൻ അയാളുടെ വടി തട്ടിയെടുത്തു. അയാൾ സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടു. അയാൾ മാനസിക രോഗിയായിണ്,’ യുവതി വീഡിയോയിൽ പറയുന്നു. കെട്ടിടത്തിന് മുന്നിൽ മാലിന്യം തള്ളിയതിന് സെക്യൂരിറ്റി ഗാർഡ് നായയെ കൊന്നതായും അവർ ആരോപിച്ചു.
Post Your Comments