ലണ്ടൻ: വിവാദ ഗ്രന്ഥമായ സാത്താനിക് വേഴ്സസിന്റെ രചയിതാവ് സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തിനു തൊട്ടുപിന്നാലെ ബാലസാഹിത്യ നോവലായ ഹാരി പോട്ടർ രചയിതാവ് ജെ.കെ റൗളിംഗിനും വധഭീഷണി ലഭിച്ചു.
റുഷ്ദിയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ ജെ.കെ റൗളിംഗ് രൂക്ഷമായി പ്രതികരിച്ചിരുന്നു. അദ്ദേഹം വളരെ വേഗം സുഖം പ്രാപിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അവർ ട്വിറ്ററിൽ കുറിച്ചു. ഈ ട്വീറ്റിനു താഴെയാണ് ഒരു പ്രൊഫൈലിൽ നിന്നും വധഭീഷണി ഉയർന്നത്.
‘പരിഭ്രമിക്കേണ്ട.. അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു മറ്റൊരു അക്കൗണ്ടിൽ നിന്നും ഭീഷണി സന്ദേശം കമന്റായി വന്നത്.
അതേസമയം, തനിക്കു നേരെയുള്ള ഭീഷണിയുടെ സ്ക്രീൻഷോട്ടുകൾ ജെ.കെ റൗളിംഗ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഭീഷണി മുഴക്കിയ അക്കൗണ്ടിൽ, സൽമാൻ റുഷ്ദിയെ പരസ്യമായി ആക്രമിക്കുകയും കുത്തി വീഴ്ത്തുകയും ചെയ്ത ഹാദി മട്ടർ എന്ന യുവാവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റുകൾ കണ്ടെത്തി.
സാംസ്കാരിക പരിപാടിയ്ക്കിടെയുണ്ടായ മതമൗലികവാദിയുടെ ആക്രമണത്തിൽ സൽമാൻ റുഷ്ദിയുടെ കരളിന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പശ്ചാത്യ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.
Post Your Comments