നാഗ്പൂർ: വൈവിധ്യങ്ങൾ നിലനിർത്തുന്നതിനാൽ ഇന്ത്യ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിൽ ഒരു ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘സാംസ്കാരികമായും മതപരമായും മറ്റും പലതരം വൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞതാണ് ഈ ലോകം. എന്നാൽ, വൈവിധ്യങ്ങൾ ഇന്ത്യയിൽ മാത്രമാണ് നിലനിൽക്കുന്നത്. എങ്ങനെയാണ് ഇവ വിദഗ്ധമായി നിലനിർത്തുന്നതെന്ന് ലോകം ഇന്ത്യയെ കണ്ടാണ് പഠിക്കുന്നത്’, ‘ഭാരത്@2047: ‘ എന്റെ കാഴ്ചപ്പാട് എന്റെ പ്രവർത്തി’ എന്ന പരിപാടിയിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
Also read: പ്രകോപനവുമായി ചൈന: തായ്‌വാൻ കടലിടുക്ക് മുറിച്ചുകടന്ന് 13 യുദ്ധവിമാനങ്ങൾ
പൈതൃക സംബന്ധിയായ നിരവധി കാര്യങ്ങൾ നമ്മൾ അറിയാതെ പോകുന്നുവെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ചാതുർവർണ്യം, അഥവാ ജാതി മുതലായ സങ്കല്പമെല്ലാം തൊഴിൽ സംബന്ധമായ വിഭജനത്തിന് മാത്രമുണ്ടായതാണെന്നും, അത് സാമൂഹിക വിവേചനത്തിന് കാരണമായി മാറിയത് അടിസ്ഥാനതത്ത്വങ്ങൾ ജനങ്ങൾക്ക് അറിയാത്തത് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments