പ്രമുഖ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, അഡ്മിന് കൂടുതൽ അധികാരം ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആരൊക്കെ അംഗങ്ങൾ ആകണമെന്ന് അഡ്മിൻമാർക്ക് നിർണയിക്കാനുള്ള ഫീച്ചറാണ് വികസിപ്പിക്കുന്നത്.
‘പുതിയ അംഗങ്ങളെ അംഗീകരിക്കുക’ എന്നുള്ള പുതിയ ഓപ്ഷൻ ആയിരിക്കും നൽകുക. ഈ ഓപ്ഷൻ മുഖാന്തരം ഗ്രൂപ്പിൽ ആരൊക്കെ അംഗങ്ങൾ ആയിരിക്കണമെന്ന് ഗ്രൂപ്പ് അഡ്മിൻ തീരുമാനിക്കും. സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കാനും സ്വകാര്യത ഉറപ്പുവരുത്താനും ഈ ഫീച്ചറിലൂടെ സാധിക്കും. ആൻഡ്രോയിഡ് ബീറ്റ v2.22.18.9 വാട്സ്ആപ്പ് പതിപ്പിപ്പിലാണ് പുതിയ ഫീച്ചർ കണ്ടെത്തിയിട്ടുള്ളത്.
നിലവിൽ, ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പുകളിൽ നിന്ന് മറ്റ് അംഗങ്ങൾ അറിയാതെ പുറത്തു കടക്കാനുള്ള ഫീച്ചർ ഈ മാസം അവസാനത്തോടെ എല്ലാവരിലേക്കും എത്തും.
Post Your Comments