
അങ്കമാലി: മകന്റെ കുത്തേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നായത്തോട് സ്വദേശിയായ വീട്ടമ്മ മരിച്ചു. നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികൽസയിലായിരുന്നു. കഴിഞ്ഞ ഒന്നിന് പുലർച്ചെ വീട്ടിൽ വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് മകൻ കിരൺ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും വീട്ടുകാരും ചേർന്ന് മേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മകൻ കിരൺ ആലുവ സബ് ജെയിലിൽ റിമാൻഡിലാണ്.
Post Your Comments