Latest NewsNewsInternational

ഖത്തർ വാർത്താ ഏജൻസി ഹാക്ക് ചെയ്തത് യുഎഇയെന്ന് രഹസ്യാന്വേഷണ ഏജന്‍സി

ന്യൂയോര്‍ക്ക്: ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും ഹാക്ക് ചെയ്തത് യു.എ.ഇ-യാണെന്ന് അമേരിക്ക. വിഷയത്തില്‍ അന്വേഷണം നടത്തിയ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ മെയ് 23 നാണ് ന്യൂസ് ഏജന്‍സിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും ഹാക്ക് ചെയ്ത് ഖത്തര്‍ അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന ഈ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് ചില അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ ഹാക്കിങ്ങിനു പിന്നില്‍ തങ്ങളാണെന്ന വാര്‍ത്ത യു.എ.ഇ നിഷേധിച്ചു. അതേസമയം, ഹാക്കിംഗിനു പിന്നിൽ തങ്ങളാണെന്ന ആമേരിക്കയുടെ ആരോപണം നിഷേധിച്ച് യുഎഇ രംഗത്തെത്തി.

ഈ റിപ്പോർട്ട് തെറ്റാണെന്ന് അമേരിക്കയിലെ യുഎഇ അംബാസിഡർ യൂസഫ് അൽ ഒത്വയ്ബ പറഞ്ഞു. ഭീകര പ്രസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റിൻ, ഈജിപ്ത്, യെമൻ, മാലദ്വീപ്, കിഴക്കൻ ലിബിയ എന്നീരാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button