കരുനാഗപ്പള്ളി: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ഷീജ ഭവനത്തിൽ യാസിൻ സാഹിബ്(51) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ച ഓച്ചിറ ആയിരം തെങ്ങിൽ വെൽഡിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചു. എന്നാൽ, പരിക്ക് ഗുരുതമായതിനാൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
Read Also : രണ്ടു കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ട് കൂപ്പണുകളും, അജ്മൽ ബിസ്മിയിൽ ഗ്രേറ്റ് ഫ്രീഡം ഓഫറിന് തുടക്കം
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: താഹിറ. മക്കൾ: ഹസൻ സാഹിബ്, ഷിബിലി സാഹിബ്, സുൽത്താന സാഹിബ്.
Post Your Comments