മുംബൈ: പ്രമുഖ വ്യവസായിയും നിക്ഷേപകനും ആയ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ത്യയിലെ വാറൻ ബഫറ്റ് എന്നറിയപ്പെടുന്ന, രാജ്യത്തെ അതിസമ്പന്നരിൽ ഒരാളായ ഇദ്ദേഹത്തിന്റെ ഔദ്യോഗിക ആസ്തി 3.2 ബില്യൺ യുഎസ് ഡോളറാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചിട്ടുണ്ട്. ‘അജയ്യനായ ഒരു വ്യക്തിയായിരുന്നു രാകേഷ്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയൊരു സംഭാവന ബാക്കിവെച്ചാണ് അദ്ദേഹം പോകുന്നത്’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ രേഖപ്പെടുത്തിയത്.
Also read: ലാൽസിംഗ് ഛദ്ദ വിവാദത്തിനിടയിലും സ്വാതന്ത്ര്യ ദിനാഘോഷം: മോദിയുടെ ഹർ ഘർ തിരംഗയുടെ ഭാഗമായി അമീർ ഖാനും
ഇന്ത്യ കണ്ട ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളായ രാകേഷ്, ഒരു ട്രേഡറും ഇൻവെസ്റ്ററും കൂടിയാണ്. ഓഹരി വിപണിയിലെ മികച്ച പ്രകടനത്തെ തുടർന്ന് ‘ബിഗ് ബുൾ’ എന്നാണ് ഇദ്ദേഹം നിക്ഷേപകർക്കിടയിൽ അറിയപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പ് സേവനം ആരംഭിച്ച ‘ആകാശ എയർ’ ഇദ്ദേഹം സഹസ്ഥാപകനായ വ്യോമയാന കമ്പനിയാണ്.
Post Your Comments