കഷണ്ടിയ്ക്കും അസൂയയ്ക്കും മരുന്നില്ലെന്നു പൊതുവേ പറയാറുണ്ട്. ഇനി കഷണ്ടിയ്ക്ക് മരുന്ന് കണ്ടുപിടിച്ചില്ലെങ്കിലും വിഷമിക്കേണ്ട കാര്യമില്ല. കഷണ്ടിയുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതും മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്നതുമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലണ്ടനില്‍ നിന്ന് പുറത്ത് വന്നിരിയ്ക്കുന്നത്. മുടിയുള്ളവരെക്കാള്‍ കൂടുതല്‍ ആരോഗ്യവും ശക്തിയും ഉള്ളത് കഷണ്ടിയുള്ളവര്‍ക്കാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ബ്രിട്ടനിലെ പെന്‍സല്‍വേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കഷണ്ടിക്കാര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്ത പുറത്ത് വിട്ടിരിയ്ക്കുന്നത്.
കഷണ്ടിയുള്ളവരുടെ ശരീരത്തില്‍ ഉറച്ച മസിലുകളുണ്ടെന്നും അവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശക്തിയുള്ളവരാണെന്നുമാണ് പഠനത്തില്‍ പറയുന്നത്. ഹോളിവുഡ് നടന്മാരായ ബ്രൂസ് വില്ലീസ്, വിന്‍ഡീസല്‍ തുടങ്ങിയവരുടെ സ്വാധീനം ഈ കാഴ്ചപ്പാടിന് പിന്നിലുണ്ടാകാമെന്നും ഗവേഷകര്‍ കരുതുന്നു. ഒരു വ്യക്തിയുടെ തന്നെ മുടിയുള്ളതും മുടിയില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച് 35 വനിതകള്‍ ഉള്‍പ്പെട്ട 59 വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം പേരും കഷണ്ടിയുള്ളവരെ കൂടുതല്‍ പൗരുഷമുള്ളവരായി കണ്ടെത്തി. തുടര്‍ന്ന്, പകുതിയിലധികം സ്ത്രീകളെ ഉള്‍പ്പെടുത്തി 344 പേരെ ഉപയോഗിച്ച് വിശദമായ പഠനം നടത്തുകയായിരുന്നു.
കഷണ്ടിക്കാര്‍ മുടിയുള്ളവരേക്കാര് 13 ശതമാനം ശക്തരും പൗരുഷമുള്ളവരുമാണെന്നായിരുന്നു കണ്ടെത്തല്‍. 552 പേരെ ഉള്‍പ്പെടുത്തിയുള്ള മൂന്നാമത്തെ പഠനത്തിലും ഫലം വ്യത്യസ്തമായിരുന്നില്ല. ‘സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്‍ഡ് പേഴ്സനാലിറ്റി സയന്‍സ്’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഷണ്ടിയുടെ ചികിത്സക്കുള്ള ഗവേഷണങ്ങള്‍ക്കും കൃത്രിമ മുടികള്‍ വെച്ചുപിടിപ്പിക്കുന്നതിനുമായുള്ള കോടികളുടെ ചെലവ് ഇനി അവസാനിപ്പിക്കാമെന്നും കഷണ്ടിക്കാര്‍ ഹീറോകളാവുന്ന കാലം അകലെയല്ലെന്നും പഠനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡോ. ആല്‍ബര്‍ട്ട് മാന്‍സ് പറഞ്ഞു.
Post Your Comments