സിഡ്നി: ഓസ്ട്രേലിയയിലെ കാൻബറ എയർപോർട്ടിൽ വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്ത്. ഓസ്ട്രേലിയൻ പ്രാദേശിക സമയം ഉച്ചതിരിഞ്ഞാണ് എയർപോർട്ടിനുള്ളിൽ തുടരെത്തുടരെ വെടിയൊച്ചകൾ മുഴങ്ങിയത്. ആക്രമണത്തെത്തുടർന്ന് എയർപോർട്ട് അടച്ചു പൂട്ടിയതായി സുരക്ഷാ അധികൃതർ അറിയിച്ചു.
പ്രധാന ടെർമിനൽ ബിൽഡിങ്ങിലാണ് സംഭവം നടന്നത്. ഒന്നിന് പിറകെ ഒന്നായി അക്രമി അഞ്ചു റൗണ്ട് നിറയൊഴിച്ചു. മിനിട്ടുകൾക്കുള്ളിൽ തന്നെ, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. യാത്രക്കാരുടെ വേഷത്തിലെത്തിയ അക്രമിയെ പോലീസ് കീഴടക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ മുഴുവൻ പ്രചരിക്കുന്നുണ്ട്.
Also read:‘ഇന്ത്യയുടെ അഭിമാനം ബലി കൊടുക്കാൻ അനുവദിക്കില്ല’: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ഒരു അക്രമിയുടെ സാന്നിധ്യം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഓസ്ട്രേലിയൻ പൊലീസ് അധികാരികൾ വ്യക്തമാക്കുന്നു. ഇയാളിൽ നിന്നും വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ചു വരികയാണ്. സംഭവത്തെ തുടർന്ന് ടെർമിനലിൽ നിന്നും യാത്രക്കാരെ മുഴുവൻ സുരക്ഷാസേന ഒഴിപ്പിച്ചു.
Post Your Comments